ജാക്സൺവിൽ: താറാവുകുഞ്ഞുങ്ങളെ മനഃപൂർവം കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഫ്ലോറിഡ സ്വദേശിയായ ബെവർലി സാസ്ബെറി (64) അറസ്റ്റിലായി. തന്റെ മുറ്റം താറാവുകൾ വൃത്തികേടാക്കുന്നു എന്നാരോപിച്ചായിരുന്നു ഇവരുടെ ക്രൂരത.
റോഡിലുണ്ടായിരുന്ന താറാവുകുഞ്ഞുങ്ങളുടെ മേൽ ബെവർലി തന്റെ കാർ പലതവണ ഓടിച്ചു കയറ്റുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. താറാവുകളെ കൊലപ്പെടുത്തിയതായി ഇവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും മൃഗങ്ങൾക്കെതിരേയുള്ള അതിക്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജാക്സൺവിൽ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജയിലിലേക്ക് മാറ്റി.